പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കും - മുഖ്യമന്ത്രി വി.ഡി.സതീശൻ.

പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കും - മുഖ്യമന്ത്രി വി.ഡി.സതീശൻ.
Nov 3, 2026 06:44 AM | By PointViews Editor

    സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കിയുളള മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ ഇച്ഛാശക്തിയോടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന തരത്തിൽ എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് വനിതാനയം തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന പുതുയുഗ വനിതാനയം ഹെർ സമ്മിറ്റ് 2026 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ബൃഹദ് പദ്ധതികൾ ഈ വർഷം തന്നെ ആരംഭിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി വിപണനത്തിന് സർക്കാരിന്റെ സഹായവും നോളജ് പാർട്ണറുടെ പിന്തുണയും നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് പദ്ധതികൾ മാറ്റിവെക്കില്ലെന്നും സ്വപ്നപദ്ധതി പൂർണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക നിയമനിർമ്മാണം നടത്തും. സാധാരണക്കാരായ സ്ത്രീകൾ അപമാനിക്കപ്പെടുന്നത് തടയാൻ കർശന ഇടപെടൽ വേണം. ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ ചിന്തകൾക്കും മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനിതാ സംരംഭകർക്ക് സാമ്പത്തിക-സാങ്കേതിക പിന്തുണ നൽകുന്നതിനൊപ്പം ഹരിത സമ്പദ് വ്യവസ്ഥയിലും പുതിയ തൊഴിൽ മേഖലകളിലും അർഹമായ പ്രാതിനിധ്യം വനിതാ നയത്തിൽ ഉറപ്പാക്കുമെന്ന് വനിതാ ശിശുസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പങ്കാളിത്തത്തിന് പുറമെ, നയരൂപീകരണത്തിലും ബജറ്റ് തീരുമാനങ്ങളിലും ഭരണ നിർവഹണത്തിലും സ്ത്രീകളുടെ യഥാർഥ സ്വാധീനവും പങ്കാളിത്തവും ഉറപ്പുവരുത്തും. ലിംഗസമത്വവും അവകാശബോധവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. കൗമാര-ആർത്തവ ആരോഗ്യം, മാനസികാരോഗ്യം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നിവ ഗൗരവമായി അഭിസംബോധന ചെയ്യും. സ്ത്രീകൾക്ക് ഭയരഹിതമായി നടക്കാനും അന്തസ്സോടെ തൊഴിലെടുക്കാനുമുള്ള ഭയരഹിതമായ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കും. പുതിയ തലമുറയിലെ പെൺകുട്ടികളുടെയും പുരുഷന്മാരുടെയുമടക്കം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച് ജനാധിപത്യപരമായ രീതിയിലാണ് നയം രൂപീകരിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.

കേരളം കഴിഞ്ഞ 70 വർഷമായി മുന്നോട്ടുപോയത് ഏകപക്ഷീയ തീരുമാനങ്ങളിലൂടെയല്ല, മറിച്ച് ജനാധിപത്യപരമായ കൂട്ടായ ചർച്ചകളിലൂടെയാണെന്ന് മുഖ്യപ്രഭാഷണത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ചൂണ്ടിക്കാട്ടി. ആ പാരമ്പര്യം തുടർന്നുകൊണ്ട് വീട്ടമ്മമാർ, തൊഴിലെടുക്കുന്ന സ്ത്രീകൾ, സംരംഭകർ, ജനപ്രതിനിധികൾ തുടങ്ങി സമഗ്രമേഖലകളിൽ നിന്നുമുള്ള സ്ത്രീകളുടെ കൂട്ടായ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് വനിതാനയത്തിന് രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്ന് തുടക്കത്തിൽ തന്നെ വനിതാനയ രൂപീകരണത്തിനായി ഹെർ സമ്മിറ്റ് നടത്താൻ മുൻകൈ എടുത്ത വനിതാ ശിശുവികസന വകുപ്പിനെ മന്ത്രി പ്രശംസിച്ചു.

ഉദ്ഘാടന ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ് സ്വാഗതം ആശംസിച്ചു. എം.എൽ.എമാരായ ഉമാ തോമസ്, ഉഷാ വിജയൻ, ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർപേഴ്സൺ ഡോ. എം.കെ. മുനീർ, വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, മുൻ മന്ത്രി പി.കെ. ശ്രീമതി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.

Chief Minister V.D. Satheesan will ensure complete protection from violence and insults faced by women in public places, workplaces and homes.

Related Stories
വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

Nov 3, 2026 09:56 PM

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ...

Read More >>
മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

Nov 3, 2026 05:51 PM

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല...

Read More >>
നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

Nov 3, 2026 03:09 PM

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ...

Read More >>
കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

Nov 3, 2026 02:41 PM

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി...

Read More >>
ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

Nov 3, 2026 12:07 PM

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ്...

Read More >>
വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ  'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ പവറിൽ പവർ വകുപ്പിനെ നയിക്കുമോ? അതോ സണ്ണിയുടെ പവർ കെടുത്തുമോ?.

Nov 3, 2026 10:55 AM

വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ 'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ...

Read More >>
Top Stories